Saturday 27 June 2015

   ഓർമ്മയിൽ........

കാലയവനികക്കുള്ളിൽ എന്നെന്നേക്കുമായി അസ്തമിച്ചുപോയ എന്റെ ബാല്യവും,കൗമരവും..മനസ്സിന്റെ  തഴികക്കുടങ്ങളിൽ എവിടെയോ മറഞ്ഞു കിടക്കുന്ന ചില ഓർമ്മകൾ..ചിലത് എന്നെ വളരെ സന്തോഷിപ്പിചിരിക്കാം..ചിലത് എന്നെ സങ്കടക്കടലിൽ ആഴ്ത്തിയ നിമിഷങ്ങളായിരിക്കാം...അന്ന് എന്നെ സന്തോഷിപ്പിച്ചിരുന്ന പല നിമിഷങ്ങളും ഇന്ന് നഷ്ട സ്വപ്നങ്ങളായി മാറിയിരിക്കുന്നു..അന്നത്തെ സങ്കടങ്ങളും,കടംബ്കളും അതിജീവിക്കാനുള്ള കരുത്ത് നേടിയിരിക്കുന്നു.
   

                       ജീവിതം അങ്ങനെയാണ്.സന്തോഷവും സങ്കടവും,സുഖവും ദുഖവും എന്നും മാറിമറിഞ്ഞു വരുന്നു.ഇതൊരു കഥയല്ല...എന്റെ ജീവിതമാണ്‌.ഞാനനുഭവിച്ചറിഞ്ഞ മധുരവും,കയ്പും നിറഞ്ഞ ജീവിതാനുഭവങ്ങൾ.

                       എവിടെനിന്നും തുടങ്ങണമെന്നും എന്തെഴുതണമെന്നും എനിക്കറിയില്ല.ഒരു ജീവിതകഥ എവിടെയാണ് തുടങ്ങുന്നത്? അറിയില്ല... എങ്കിലും എന്റെ ഓർമ്മകളിൽ തങ്ങിനിന്ന ചില നിമിഷങ്ങൾ എന്റെ ജീവിതകഥയായി പരിണമിക്കട്ടെ......